AlappuzhaKeralaNattuvarthaLatest NewsNews

12 വ​യ​സ്സു​കാ​രി​ക്ക് നേരെ അ​തി​ക്ര​മം : യു​വാ​വി​ന് 12 വ​ർ​ഷം ത​ട​വും പി​ഴ​യും

എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ ഈ​രേ​ക്ക​ളം വീ​ട്ടി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് (30) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും കോടതി ശിക്ഷിച്ചത്

അ​രൂ​ർ: 12 വ​യ​സ്സു​കാ​രി​ക്ക് നേരെ അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് 12 വ​ർ​ഷം ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ ഈ​രേ​ക്ക​ളം വീ​ട്ടി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് (30) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും കോടതി ശിക്ഷിച്ചത്. ചേ​ർ​ത്ത​ല സ്പെ​ഷ​ൽ ഫാ​സ്റ്റ്ട്രാ​ക് പോ​ക്സോ കോ​ട​തി ആണ് ശിക്ഷ വി​ധി​ച്ച​ത്.

Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്‌നേഹികളുടെ സംഘടനയും അരിക്കൊമ്പന്‍ ഫാന്‍സും

അ​രൂ​ർ പൊ​ലീ​സ് 2020-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാണ് കോടതി വിധി. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ഓ​രോ വ​ർ​ഷം​ വീ​തം ​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

അ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​മാ​രാ​യി​രു​ന്ന കെ.​എ​ൻ. മ​നോ​ജ്, കെ.​ജെ. ജേ​ക്ക​ബ്, സീ​നി​യ​ർ സി.​പി.​ഓ​മാ​രാ​യി​രു​ന്ന ജി​ഷ​മോ​ൾ, ബി​നു​മോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി. ​ബീ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button