Latest NewsKeralaNews

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം അറസ്റ്റിൽ

വയനാട്: പുൽപ്പള്ളിയിലെ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ എത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയിട്ടുള്ളത്. ബാങ്കിൽ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രൻ നായർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

കേസിൽ പ്രതിയായ ബാങ്കിലെ മുൻ സെക്രട്ടറി രമാദേവിയെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button