KeralaLatest NewsNews

എംഡിഎംഎ വേട്ട: യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 10.299 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അൽ അമീൻ, തിരുവല്ലം സ്വദേശി ഗോകുൽ എന്നിവരെയാണ്, തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. തൊണ്ടിയും, പ്രതികളെയും തുടർനടപടികൾക്കായി തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ വേണു നായർ എസ് എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 15 വർഷം കഠിന തടവും പിഴയും

കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ സമീപത്തുള്ള വാട്ടർടാങ്കിനടുത്ത് നിന്ന് 3.05 കിലോഗ്രാം കഞ്ചാവ് പിടികൂടി വെസ്റ്റ് ബംഗാൾ സ്വദേശി എസ്‌കെ മത് ലബ് എന്നയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻപെക്ടർ സിനു കൊയില്യത്തും സംഘവും ആർപിഎഫും ചേർന്ന് നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സർവജ്ഞൻ എം പി, സിവിൽ എക്‌സൈസ് ഓഫീസർ സുഹൈൽ പി പി, രജിത്ത്കുമാർ എൻ., റോഷി കെ പി, റിഷാദ് സി എച്ച്, അനീഷ് ടി, നിഖിൽ പി, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ അജിത്ത് സി എന്നിവർ ഉണ്ടായിരുന്നു.

Read Also: പുതിയ ആവാസ വ്യവസ്ഥ ആസ്വദിക്കാനൊരുങ്ങി കുനോയിലെ ചീറ്റകൾ, ഈ മാസം വനത്തിലേക്ക് തുറന്നുവിടും

shortlink

Related Articles

Post Your Comments

Related Articles


Back to top button