ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾക്ക് നേരെ സുരക്ഷാസേന വെടിവെച്ചു. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരന് നേരെയാണ് സുരക്ഷാസേന വെടിയുതിർത്തത്. ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം സാംബ ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തത്. സംശയാസ്പദമായ രീതിയിൽ അതിർത്തിക്ക് സമീപം ഇയാളെ കണ്ടെത്തിയതോടെ സുരക്ഷാസേന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് വകവയ്ക്കാതെ വീണ്ടും നുഴഞ്ഞുകയറാൻ ശ്രമിച്ചതോടെയാണ് സുരക്ഷാസേന വെടിവെച്ചത്.
സുരക്ഷാസേനയുടെ വെടിയേറ്റയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസം പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഡ്രോൺ വെടിവച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. ഇയാളിൽ നിന്നും 3.2 കിലോഗ്രാം വീതമുള്ള മൂന്ന് പാക്കറ്റ് മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ട്.
Also Read: പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്
Post Your Comments