Latest NewsNews

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ടു. പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

നിര്‍ത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായത്. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അപകടത്തിൽപ്പെട്ടവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button