തൊടുപുഴ: തൊടുപുഴയിൽ ഇടിമിന്നലേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്.
Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്‌നേഹികളുടെ സംഘടനയും അരിക്കൊമ്പന്‍ ഫാന്‍സും
ഇടവെട്ടിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇടിമിന്നലേറ്റ് എട്ട് പാറമട തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പാറമടയ്ക്ക് സമീപത്തുള്ള താൽക്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്നവർക്കാണ് പൊള്ളലേറ്റത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചു. എന്നാൽ, ഗുരുതരമായി പൊള്ളലേറ്റ രാജ വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments