
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടു ഇലക്ട്രോണിക്സ് ത്രാസ്സും, 40 ഓളം സിറിഞ്ചും കണ്ടെടുത്തു.
റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്റി നാര്‍കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments