
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ട്. ഇവരുടെ കൈയിൽനിന്ന് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു. അതേസമയം, വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരെയാണ് സൈന്യം പിടികൂടിയത്. പൂഞ്ചിലെ കർമ്മദാ മേഖലയ്ക്ക് സമീപമുള്ള നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയത്. തുടർന്നാണ് വെടിയുതിർത്തത്. നിലവിൽ, പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
ഏറ്റുമുട്ടലുകൾക്കൊടുവിൽ സൈന്യം പ്രദേശം മുഴുവൻ വളയുകയും, മൂന്ന് ഭീകരരെ പിടികൂടുകയുമായിരുന്നു. പിടികൂടിയ മൂന്ന് ഭീകരരിൽ മുഹമ്മദ് ഫാറൂഖിന്റെ കാലിന് വെടിയേറ്റിറ്റുണ്ട്. അറസ്റ്റിലായവരിൽ നിന്ന് ഒരു എകെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, 6 ഗ്രാനൈഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവയാണ് സൈന്യം കണ്ടെടുത്തത്.
Post Your Comments