Latest NewsKeralaNews

ജനങ്ങള്‍ക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ദ്ധിക്കും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും. സര്‍ ചാര്‍ജ് ഈടാക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്‍ തള്ളിയിരുന്നു.

Read Also: ജ്വല്ലറിയില്‍ സിനിമാ സ്‌റ്റൈലില്‍ വന്‍ കവര്‍ച്ച: കൊള്ള നടത്തിയത് 9 അംഗ സംഘം : 1.7 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തു

റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ വൈദ്യുതിബോര്‍ഡിനു സ്വന്തമായി ഉപയോക്താക്കളില്‍നിന്ന് പിരിക്കാവുന്ന സര്‍ചാര്‍ജ് പ്രതിമാസം യൂണിറ്റിന് 10 പൈസയാണ്. ഇതാണ് ഇപ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇതു സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പിനു ശേഷം ഇറക്കിയ അന്തിമചട്ടങ്ങളിലാണ് കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ പിരിക്കാവുന്ന സര്‍ജാര്‍ജ് യൂണിറ്റിന് 10 പൈസയായി നിജപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button