
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രശംസിച്ച് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാലിയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്ത് എത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെയും വളര്‍ച്ചയുടെ പ്രധാന ഘടകമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകര്‍ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഇന്ത്യവളരെ വ്യത്യസ്തമാണ്. 2013ന് ശേഷം 10 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ വന്ന മാറ്റം വളരെ വലുതാണ്. ഇത് ലോക ക്രമത്തില്‍ ഇന്ത്യയെ മികച്ച സ്ഥാനം നേടുന്നതിന് സഹായിച്ചു.
ഒരു ദശാബ്ദത്തിന് ഉള്ളിലാണ് രാജ്യത്തിന്റെ മാറ്റമെന്നും ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യമായി ഇന്ത്യ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംഭവിച്ച വലിയ 10 മാറ്റങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments