ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടമാണ് സൂചികകങ്ങൾ നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 122.75 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,969.13-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35.20 പോയിന്റ് നേട്ടത്തിൽ 18,633.85-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ നാലാം ദിനമാണ് ഓഹരി വിപണി നേട്ടത്തിലേറുന്നത്.
ഐടിസി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, എച്ച്സിഎൽ ടെക്, വിപ്രോ, അൾട്രാ ടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം, ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, സൺ ഫാർമ, എൽ ആൻഡ് ടി, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾക്ക് നിറംമങ്ങി. കൂടാതെ, അദാനി ഗ്രൂപ്പ് ഓഹരികളിലും ഇന്ന് കനത്ത വിൽപ്പന സമ്മർദ്ദമാണ് ഉണ്ടായത്.
Also Read: ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോ? നല്ല ഉറക്കത്തിനായി ഈ രീതി പരീക്ഷിക്കുക
Post Your Comments