KollamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം​: പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ടവ്

എ​ട​ത്ത​ല പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ല്ലം​കു​ടി സ​ജീ​റി(24)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യ്ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും ശി​ക്ഷ വിധി​ച്ച് കോടതി. എ​ട​ത്ത​ല പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ല്ലം​കു​ടി സ​ജീ​റി(24)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ്‌ മരിച്ചു

10000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

2020 ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഏ​ലൂ​രി​ൽ ന​ട​ന്ന​ത്.​ ഏ​ലൂ​ർ എ​സ്എ​ച്ച്ഒ എം ​മ​നോ​ജ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button