Latest NewsKeralaNews

സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃക: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആർ ഡി കിലയിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: 11 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ​​ കി​ണ​റ്റി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു

സാക്ഷരതാ മിഷൻ വഴി പ്രായഭേദമന്യേ പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും അറിവ് പകരാനായി. പൗരൻമാരിൽ ജനാധിപത്യ ബോധവും ശാസ്ത്ര ചിന്തയും വളർത്താൻ വിദ്യാഭ്യാസ വ്യാപനത്തിലൂടെ കഴിഞ്ഞുവെന്നും ഇതിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞെന്നും ഭരണനിർവഹണം ക്രിയാത്മകമായെന്നും പ്രൈമറിതലം മുതൽ ബിരുദതലം വരെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നിയമസഭാ മണ്ഡല പരിധിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സ്‌കൂൾ അധ്യാപകർ, എസ് എസ് കെ പ്രതിനിധികൾ ബി ആർ സി പ്രതിനിധികൾ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: കി​ണ​ര്‍ വൃ​ത്തി​യാ​ക്കാനിറങ്ങി കി​ണ​റ്റി​ൽ കു​ടു​ങ്ങി: 72​കാരനെ രക്ഷപ്പെടുത്താനായത് 11 മ​ണി​ക്കൂ​റുകൾക്ക് ശേഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button