AlappuzhaKeralaNattuvarthaLatest NewsNews

11 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ​​ കി​ണ​റ്റി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​ടു​കു​ള​ഞ്ഞി പെ​രും കു​ഴി കൊ​ച്ചു വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (72) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കി​ണ​റ്റി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ടു​കു​ള​ഞ്ഞി പെ​രും കു​ഴി കൊ​ച്ചു വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (72) ആ​ണ് മ​രി​ച്ച​ത്. കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ റിം​ഗു​ക​ൾ ഇ​ടി​ഞ്ഞ് യോ​ഹ​ന്നാ​ൻ കി​ണ​റ്റി​ൽ കു​ടു​ങ്ങുകയായിരുന്നു.

Read Also : പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം

തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന 11 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യോ​ഹ​ന്നാ​നെ പു​റ​ത്തെ​ത്തി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ നി​ന്നും പു​റ​ത്തേ​ക്കെ​ടു​ത്ത​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read Also : എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് റിം​ഗു​ക​ൾ ഇ​ടി​ഞ്ഞ് യോ​ഹ​ന്നാ​ൻ കി​ണ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യോ​ഹ​ന്നാ​ൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button