Latest NewsNewsIndia

എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു

ഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു. എയർ ഇന്ത്യയുടെ ഗോവ-ഡൽഹി 882 വിമാനത്തിൽ വച്ചാണ് യാത്രക്കാരൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയത്. ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും അവരിൽ ഒരാളെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു.

‘മെയ് 29ന് ഞങ്ങളുടെ എഐ882 വിമാനത്തിലെ ഒരു യാത്രക്കാരൻ മോശമായി പെരുമാറി. ഈ യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു’ എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷവും യാത്രക്കാരൻ പ്രകോപനമില്ലാതെ ആക്രമണോത്സുകമായ പെരുമാറ്റം തുടർന്നുവെന്ന് അധികൃതർ പറഞ്ഞു.

കി​ണ​ര്‍ വൃ​ത്തി​യാ​ക്കാനിറങ്ങി കി​ണ​റ്റി​ൽ കു​ടു​ങ്ങി: 72​കാരനെ രക്ഷപ്പെടുത്താനായത് 11 മ​ണി​ക്കൂ​റുകൾക്ക് ശേഷം
‘ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും, യാത്രക്കാരൻ പ്രകോപനരഹിതവും ആക്രമണാത്മകവുമായ പെരുമാറ്റം തുടർന്നു, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തെക്കുറിച്ച് ഞങ്ങൾ റെഗുലേറ്ററിനും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഞങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. യാത്രക്കാരന്റെ ഈ അനിയന്ത്രിതമായ പെരുമാറ്റത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ബാധിക്കപ്പെട്ട ക്രൂ അംഗങ്ങൾക്ക് ഞങ്ങൾ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യും.’ ‘ എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button