KeralaLatest News

കോഴിക്കോട് വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടിയ ആൾ മരിച്ചു: ആത്മഹത്യയെന്ന് സംശയം

കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നിൽ ചാടിയ ആൾ മരിച്ചു. എലത്തൂരില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിടിച്ച് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ചെറിയ രീതിയിൽ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

അതേസമയം, വന്ദേഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ട്രാക്കില്‍ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനായി മുന്‍ ഭാഗത്തെ കോച്ചില്‍ സംവിധാനവും ഏര്‍പ്പെടുത്തും.

നിലവില്‍ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരതിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ട്രെയിനിന്റെ ഇപ്പോഴുള്ള ശരാശരി വേഗം 90 കിലോമീറ്ററാണ്. ഷൊര്‍ണൂര്‍- മംഗലാപുരം റൂട്ടില്‍ 110 കി.മീ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button