പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് യൂസഫിന്റെ മകന് മുഹമ്മദ് സിറാജ് (26) ആണ് പിടിയിലായത്.
ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്സൈസ് സംഘം പിടികൂടിയിരുന്നു. ആ കേസുമായി ബന്ധപ്പട്ട് റിമാന്‍ഡില്‍ കഴിയവെയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.
Read Also : മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു, തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
ഇക്കഴിഞ്ഞ മേയ് 14-ന് രാത്രി 10.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ബീമാപളളി ഭാഗത്ത് രാത്രി പട്രോളിങ്ങിനിടെയാണ് സംഭവം നടന്നത്. ബീമാപ്പളളി ഭാഗത്ത് നിരന്തരം രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം എത്തി സ്ഥലത്തുണ്ടായിരുന്ന നാലു പേരെ ദേഹപരിശോധന നടത്തി.
തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന മറ്റ് ആഞ്ചംഗ സംഘം പൊലീസുകാരുമായി ഏറ്റുമുട്ടുകയും ഇതിലൊരാള്‍ ഇരുമ്പുകമ്പി കൊണ്ട് എസ്.ഐയുടെ തലയ്ക്കടിക്കുകയുമായിരുന്നു. എസ്.ഐ ഒഴിഞ്ഞുമാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.
തുടര്‍ന്ന്, സംഘം പൊലീസുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി പരിശോധന നടത്താന്‍ പാടില്ലെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
Post Your Comments