കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി അറസ്റ്റിൽ. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (48) ആണ് പിടിയിലായത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് ആണ് പിടികൂടിയത്.
Read Also : കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ചു
പ്രതിക്കെതിരെ വിവിധ ജില്ലകളിലായി സമാനമായ 37 ഓളം കേസുകളും, പുറമെ ചെക്ക് കേസുകൾ ഉൾപ്പെടെയുളള മറ്റ് തട്ടിപ്പ് കേസുകളും നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ, മലപ്പുറം സ്വദേശികളിൽ നിന്ന് ഇയാൾ കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു. മരട് അസറ്റ് കൊട്ടാരം അപ്പാർട്ട്മെന്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ് എന്ന് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Leave a Comment