Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Article

അദ്ധ്വാനിക്കുന്ന തൊഴിലാളി സംഘടനയുടെ നേതാവ് ഇതാ 52ലക്ഷം രൂപയുടെ ആഡംബര കാറിലിരുന്ന് തൊഴിലാളികളെ സേവിക്കുന്നു

അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവ് ഭാര്യാസമേതനായി സ്‌കോട്‌ലാന്‍ഡില്‍ ഇരുന്നു കുളിരു കോരുമ്പോള്‍, അദ്ധ്വാനിക്കുന്ന തൊഴിലാളി സംഘടനയുടെ നേതാവ് ഇതാ 52ലക്ഷം രൂപയുടെ ആഡംബരകാറില്‍ അമര്‍ന്നിരുന്നു തൊഴിലാളികളെ സേവിക്കുന്നു, തൊഴിലാളിയില്‍ നിന്നും മുതലാളിയിലേയ്ക്കുള്ള മാറ്റം: അഞ്ജു പാര്‍വതി

തിരുവനന്തപുരം: സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍ സഖാവിന്റെ ഗാരേജില്‍ ടൊയോട്ട ഇന്നോവ, ഫോര്‍ച്യുണര്‍ ആഡംബരവാഹനങ്ങള്‍ക്ക് ഒപ്പം ഇനി മിനി കൂപ്പര്‍ കൂടി സിന്ദാവാ വിളിക്കുമെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്.

Read Also: ഐസ്‌ക്രീം കഴിക്കുമ്പോള്‍ ചിലരില്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് പിന്നില്‍ ‘ബ്രെയിന്‍ ഫ്രീസ്’

കമ്മ്യൂണിസ്റ്റ് കേരളം വല്ലാതെ വികസിക്കുകയാണ്. ഒപ്പം ഇടത് തൊഴിലാളി യൂണിയനുകളും. തോള്‍ സഞ്ചിയും തൂക്കി വില കുറഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ചെരിപ്പിടാതെ മുറി ബീഡിയും വലിച്ചു തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി രണ ചരിതം പാടിയ വെറും സാധാരണക്കാരനായ തൊഴിലാളി പ്രതിനിധിയില്‍ നിന്ന് അധികാരം പിടിച്ചു വാങ്ങി തൊഴിലാളികളെ ചൂഷണം ചെയ്ത് കോടികള്‍ വിലവരുന്ന ആഡംബരകാറില്‍ മീറ്ററിനു ആയിരങ്ങള്‍ വിലയുള്ള ഷര്‍ട്ടും ബ്രാന്‍ഡഡ് ഷൂസും ധരിച്ച് നില്ക്കുന്ന വി ഐ പി പ്രതിനിധിയിലേയ്ക്ക് വികസനം പ്രാപിച്ച തൊഴിലാളി വര്‍ഗ പ്രസ്ഥാനമാണ് ഇന്ന് കമ്മ്യൂണിസം എന്നും അവര്‍ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു,

അഞ്ജു പാര്‍വതി എഴുതുന്നു

‘വിപ്ലവം കൂപ്പറിലൂടെ’

‘തൊഴിലാളി ഉന്നമനം അര കോടിയുടെ വാഹനത്തിലൂടെ മര്‍ദ്ദിതര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി അഹോരാത്രം പോരാടുന്ന, അടിസ്ഥാന വര്‍ തൊഴിലാളി സമൂഹത്തിനും വേണ്ടി ഉണ്ണാതെ, ഉറങ്ങാതെ പ്രവര്‍ത്തിക്കുന്ന കമ്മി ഊണിസ്റ്റ് ‘ഊണിയന്‍ ‘ നേതാവിന്റെ ലളിത ജീവിതത്തിന്റെ ലേറ്റസ്റ്റ് ചിത്രം
ആണിത്’

‘CITU വിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍ സഖാവിന്റെ ഗാരേജില്‍ ആണ് ടൊയോട്ട ഇന്നോവ, ഫോര്‍ച്യുണര്‍ ആഡംബരവാഹനങ്ങള്‍ക്ക് ഒപ്പം മിനി കൂപ്പര്‍ കൂടി സിന്ദാവാ വിളിക്കുന്നത്. കമ്മ്യൂണിസ്റ്റ് കേരളം വല്ലാതെ വികസിക്കുകയാണ്. ഒപ്പം ഇടത് തൊഴിലാളി യൂണിയനുകളും. തോള്‍ സഞ്ചിയും തൂക്കി വില കുറഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ചെരിപ്പിടാതെ മുറി ബീഡിയും വലിച്ചു തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി രണ ചരിതം പാടിയ വെറും സാധാരണക്കാരനായ തൊഴിലാളി പ്രതിനിധിയില്‍ നിന്ന്, അധികാരം പിടിച്ചു വാങ്ങി തൊഴിലാളികളെ ചൂഷണം ചെയ്ത് കോടികള്‍ വിലവരുന്ന ആഡംബരകാറില്‍ മീറ്ററിനു ആയിരങ്ങള്‍ വിലയുള്ള ഷര്‍ട്ടും ബ്രാന്‍ഡഡ് ഷൂസും ധരിച്ചു നില്ക്കുന്ന വിഐപി പ്രതിനിധിയിലേയ്ക്ക് വികസനം പ്രാപിച്ച തൊഴിലാളി വര്‍ഗ പ്രസ്ഥാനമാണ് ഇന്ന് കമ്മ്യൂണിസം’.

‘തൊഴിലാളികളെ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം. ഒരു കമ്മ്യൂണിസ്റ്റ് യൂണിയന്‍ നേതാവ് ഒരിക്കലും നിങ്ങളെ മറ്റൊരാള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. കാരണം അവര്‍ക്ക് പരമാവധി പിഴിഞ്ഞ് എടുത്ത് ചൂഷണം ചെയ്ത് ചണ്ടിയാക്കി മാറ്റാന്‍ അവര്‍ മാറ്റി വച്ചിരിക്കുന്ന കരിമ്പിന്‍ തുണ്ടുകള്‍ ആണ് നിങ്ങള്‍’.

‘പണ്ട് ഫാക്ടറികളില്‍ തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തിരുന്ന യൂണിയന്‍ നേതാക്കള്‍ ഒക്കെ ഇന്ന് MLA കോട്ടും മന്ത്രി കുപ്പായവും ഇട്ട് അധികാരത്തിന്റെ ആട്ടിന്‍ സൂപ്പും കുടിച്ച് മദിച്ചു രമിക്കുമ്പോള്‍ അവര്‍ സമരം ചെയ്ത് പൂട്ടിച്ച ഫാക്ടറികള്‍ക്ക് മുന്നിലൂടെ അന്ന് പിടിച്ച കൊടിക്കൂറകളെയും വിളിച്ച ഇന്‍ക്വിലാബ് സിന്ദാബാദുകളെയും മനസ്സില്‍ താലോലിച്ചു ഒരിക്കലും കിട്ടാത്ത വസന്തം ഓര്‍ത്തു പട്ടിണിയും പരിവട്ടവുമായി ഇരിപ്പുണ്ടാവും പല തൊഴിലാളികളും!’

‘അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവ് ഭാര്യാസമേതനായി സ്‌കോട്‌ലാന്‍ഡില്‍ ഇരുന്നു അടിസ്ഥാന വര്‍ഗത്തിനായി കുളിരു കോരുമ്പോള്‍, അദ്ധ്വാനിക്കുന്ന തൊഴിലാളി സംഘടനയുടെ നേതാവ് ഇതാ അമ്പത്തി രണ്ട് ലക്ഷം രൂപയുടെ ആഡംബരകാറില്‍ അമര്‍ന്നിരുന്നു തൊഴിലാളികളെ സേവിക്കുന്നു’.
കമ്മ്യൂണിസം നീണാള്‍ വാഴട്ടെ!
കൂപ്പര്‍ വിപ്ലവം ജയിക്കട്ടെ!’

shortlink

Related Articles

Post Your Comments

Related Articles


Back to top button