KannurKeralaNattuvarthaLatest NewsNewsCrime

യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍

കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ ഒളിവിൽ പോയതായാണ് ലഭ്യമായ വിവരം. ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

തനിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുന്നയാളിന്റെ ദൃശ്യങ്ങള്‍ യുവതി പുറത്ത് വിട്ടതോടെ ഇയാള്‍ മുങ്ങിയതാണ്. സ്വന്തമായി ടിപ്പര്‍ ഉള്ളയാളാണ്. ടിപ്പര്‍ ഡ്രൈവറുമാണ്. പ്രതിയെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആളെക്കുറിച്ച് വിവരമില്ല. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. മകള്‍ പ്ലസ് ടു പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്.

വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴുവ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ബസില്‍ ഇരുന്നു നഗ്നതാ പ്രദര്‍ശനം നടത്തുന്നയാളിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചാണ് യുവതി പുറത്ത് വിട്ടത്. ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button