ThiruvananthapuramNattuvarthaLatest NewsKeralaNews

‘കേരളം മറ്റൊരു ശ്രീലങ്കയാകാന്‍ അനുവദിക്കില്ല, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് പണം നല്‍കാന്‍ സാധിക്കില്ല’

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിന്റെ കാരണം കേന്ദ്ര സര്‍ക്കരിന്റെ തലയില്‍ കെട്ടിവെയ്ക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മറ്റൊരു ശ്രീലങ്കയാകാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് പണം നല്‍കാന്‍ സാധിക്കില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കട ബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും സംസ്ഥാനം കടം എടുക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ യാത്ര നടത്തുവാനും ധൂര്‍ത്തടിക്കുവാനുമാണെന്നും മുരളീധരൻ പറഞ്ഞു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ കേരളം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

‘ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നത്. ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന കണക്കുകള്‍ തെറ്റാണ്. വായ്പ പരിധി വെട്ടിക്കുറച്ച സംഭവത്തില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്ത് എഴുതുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു,’ വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button