കാത്തിരിപ്പുകൾക്കൊടുവിൽ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലും ഇനി മുതൽ വന്ദേ ഭാരത് ഓടിത്തുടങ്ങും. അസമിലെ ആദ്യ വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. വടക്ക് കിഴക്കൻ മേഖലയിലൂടെ സർവീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ് വന്ദേ ഭാരത്.
ഗുവാഹത്തിയെയും പശ്ചിമ ബംഗാളിലെ ജൽപായ്ഗൂരിയെയും ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. 5 മണിക്കൂറും 30 മിനിറ്റും കൊണ്ട് 411 കിലോമീറ്റർ ദൂരമാണ് വന്ദേ ഭാരത് പിന്നിടുക. വന്ദേ ഭാരത് എത്തിയതോടെ അസമിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നതാണ്. കൂടാതെ, വ്യവസായികൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും വന്ദേ ഭാരത് മെച്ചപ്പെട്ട യാത്രാ സൗകര്യം നൽകും. വടക്ക് കിഴക്കൻ മേഖലയിലെ 59 സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഈ മേഖലയിൽ 70,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക.
Also Read: കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം: തലശ്ശേരി രൂപതാ വൈദികന്‍ മരിച്ചു
Post Your Comments