ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മര്‍ദ്ദിച്ചു: നാല് പേര്‍ക്കെതിരെ കേസ്

മഹാരാഷ്ട്ര: ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 28കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആയിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നത് തടഞ്ഞ നാലംഗ സംഘം കല്ലുകൊണ്ട് യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.

കല്യാൺ ഏരിയയിലെ ടിപ്പണ്ണ നഗർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ക്ഷേത്രത്തിനരികെ ചിലർ പടക്കം പൊട്ടിച്ചത്. ഇത് ഉത്സവം കൂടാനെത്തിയ ഭക്തർക്ക് ശല്യമായി. ഇതിനു പിന്നാലെ യുവാവ് വന്ന് ഇവരോട് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.

പരുക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

Share
Leave a Comment