തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. മണക്കാട് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.76 ഗ്രാം എംഡിഎംഎ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വള്ളക്കടവ് സ്വദേശി 34 വയസുള്ള അൽ അമീനിനെ അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും എഡിഎംഎ കേസിൽപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ ഇറങ്ങിയ ആളാണ്.
Read Also: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
തുടർന്ന് അമ്പലത്തറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.45 ഗ്രാം എംഡിഎംഎയുമായി അമ്പലത്തറ സ്വദേശി നബിൻഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരെയും പിടികൂടി. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ് നടന്നത്.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, നന്ദകുമാർ, പ്രബോധ്, അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.
Read Also: ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും: ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടും
Post Your Comments