
അഞ്ചല്‍: ആലഞ്ചേരിയില്‍ വഴിയരികിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. അലയമണ്‍ കരുകോണ്‍ സ്വദേശി അബദുല്‍ റഷീദ് (72) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മലയോര ഹൈവേയില്‍ ആലഞ്ചേരി മദ്യ വില്‍പ്പന ശാലയ്ക്ക് എതിര് ഭാഗത്ത് മൃതദേഹം രാവിലെയോടെയാണ് നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന്, ഏരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Also : സുഹൃത്തുമായി സംസാരിച്ച് നിൽക്കവെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുവെന്ന് എസ് എച്ച് ഒ എം.ജി വിനോദ് പറഞ്ഞു.
Post Your Comments