രാജാക്കാട്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരായ രണ്ടു കന്യാസ്ത്രികൾക്കും പരിക്ക്. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ ജിൻസി, സിസ്റ്റർ അൽഫോൻസ എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ സ്കൂൾ യൂണിഫോം മതി, കൺസഷൻ കാർഡ് നിർബന്ധമില്ല
രാജകുമാരി-മാങ്ങാത്തൊട്ടി റോഡിൽ സെന്റ് മേരീസ് സ്കൂളിനു സമീപം ആണ് അപകടം നടന്നത്. രാജകുമാരിയിൽ നിന്നു മഠത്തിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങി വരുന്നവഴി എതിരേ വന്ന കാർ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, സിസ്റ്റർ ജിൻസിയുടെ പരിക്ക് ഗുരുതരമായതിനാൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സിസ്റ്റർ ജിൻസി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ യുപി വിഭാഗം അധ്യാപികയാണ്. ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments