MalappuramNattuvarthaLatest NewsKeralaNewsCrime

മലപ്പുറത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു: അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 7 വയസും 11 വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ(50) മകൻ വിഷ്ണു 24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പോലീസ് പിടികൂടും വരെ അച്ഛൻറെ പീഡനം മകനും മകൻറെ പീഡനം അച്ഛനും പരസ്പരം അറിഞ്ഞിരുന്നില്ല. 6 മാസത്തോളമായി കുട്ടികൾ ലൈംഗിക പീഢനത്തിന് ഇരയായതായി സ്ഥലത്തെ അംഗണവാടി അധ്യാപിക കൗൺസിലിംഗിലൂടെ മനസിലാക്കുകയായിരുന്നു.

വിണ്ടുകീറിയ ചുണ്ടുകൾ അകറ്റുന്നതിന് ഇതാ ചില പൊടിക്കെെകൾ

മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരഞ്ഞ് പോലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.

അടൂരിൽ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകൻ വിഷ്ണു സംഭവം അറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, അടൂർ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button