ആഗോള വിപണിയിലെ താരമായ കോൺ ചിപ്സ് സ്നാക്ക് ബ്രാൻഡ് അലൻസ് ബ്യൂഗിൾ ഇന്ത്യൻ വിപണിയിലും എത്തി. റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡാണ് 50 വർഷത്തെ പാരമ്പര്യമുള്ള അലൻസ് ബ്യൂഗിളിനെ ഇന്ത്യയിൽ എത്തിച്ചത്. യുക, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഒട്ടനവധി ആരാധകരാണ് അലൻസ് ബ്യൂഗിളിന് ഉള്ളത്. നിലവിൽ, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലാണ് അലൻസ് ബ്യൂഗിൾ.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അലൻസ് ബ്യൂഗിളിനെ റിലയൻസ് വിപണിയിൽ എത്തിച്ചത്. സാൾട്ടഡ്, തക്കാളി, ചീസ് തുടങ്ങിയ ഫ്ലേവറുകളിൽ ലഭ്യമായ ഇവ പത്ത് രൂപ മുതൽ വാങ്ങാൻ സാധിക്കും. ബ്യൂഗിളുകൾ കോണിന്റെ ആകൃതിയിലുള്ള ക്രഞ്ചി ചിപ്സുകളാണ്. അതേസമയം, എഫ്എംസിജി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യൻ വിപണിയിൽ റിലയൻസ് കാമ്പകോളയുടെ രുചി തിരിച്ചെത്തിച്ചിരുന്നു.
Post Your Comments