KeralaLatest NewsNews

‘നന്നായിട്ട് പൊട്ടി ഒലിക്കട്ടെ, ഇത് ഇന്ത്യയാണ്, വിശ്വാസവും പാരമ്പര്യവും വിട്ടൊരു കളിയില്ല’: ജിതിൻ കെ ജേക്കബ്

പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. പൂജ അടക്കമുള്ള ചടങ്ങുകൾ കഴിഞ്ഞായിരുന്നു ഉദ്ഘാടനം. ഇതിൽ പ്രതിഷേധവുമായി ഇടത് കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയ പാര്‍ലമെന്റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്ത് വരികയും ചരിത്. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നായിരുന്നു ആര്‍ജെഡിയുടെ വിമര്‍ശനം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.

ഇപ്പോഴിതാ വിമർശകർക്കുള്ള മറുപടി നൽകുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. സാംസ്‌കാരിക അധിനിവേശം നടത്തിയും, കപട പുരോഗമന വാദവും പറഞ്ഞ് ഇന്ത്യയുടെ പാരമ്പര്യത്തെ ഇല്ലാതാക്കാം എന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് ഇന്ത്യയാണെന്നും ഇന്ത്യയ്ക്ക് ഒരു സംസ്ക്കാരം ഉണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യക്കാർ തങ്ങളുടെ സംസ്കാരത്തിൽ അഭിമാനിക്കുന്നതിനോടൊപ്പം തങ്ങളുടെ വിശ്വാസവും പാരമ്പര്യവും വിട്ടൊരു കളിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പാർലമെന്റിൽ തമിഴ് പാരമ്പര്യമായ ‘ചെങ്കോൽ’ സ്ഥാപിച്ചതിലൂടെ കേന്ദ്ര സർക്കാർ ഇന്ത്യക്ക് ഉള്ളിലെ കുത്തിത്തിരുപ്പുകാർക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. തെക്ക് – വടക്ക് വിഭജനം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ജിതിൻ ജേക്കബിന്റെ പ്രതികരണം.

‘ജനാധിപത്യ രാജ്യമായ അമേരിക്കയിൽ പ്രസിഡന്റിന് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാം. ബ്രിട്ടീഷ് രാജാവ് അധികാരം ഏൽക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്‌ ബൈബിൾ വായിക്കാം. 31 ജനാധിപത്യ രാജ്യങ്ങളുടെ ദേശീയ പതാകയിൽ കുരിശിന്റെ അടയാളം ഉണ്ട്. കേരളത്തിലെ ചിലർ മാതൃരാജ്യമായി കരുതുന്ന ‘ജനാധിപത്യ’ പാകിസ്ഥാനിലെ ദേശീയ പാതകയ്ക്കും മത ചിഹ്ന്നങ്ങൾ ആകാം. അതേസമയം 5000 വർഷം പഴക്കമുള്ള ഭാരതീയ സംസ്കാരത്തിൽ അധിഷ്ഠിതമായ ഒന്നും ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ഇവറ്റകളുടെ വാദം. സ്പെയിനിൽ കാളപ്പോര് നടന്നാൽ അതിന് കയ്യടി, പക്ഷെ ഇന്ത്യയിൽ ജെല്ലിക്കെട്ട് പാടില്ല. അമേരിക്കയിലെ Statue of Liberty യും, ബ്രസീലിലെ ‘Christ The Redeemer’ ഉം മഹത്തരം, സർദാർ പട്ടേലിന്റെ ‘Statue of Unity’ കണ്ടാൽ പുച്ഛം..!’, ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ കെ ജേക്കബിന്റെ കുറിപ്പ് ഇങ്ങനെ:

നൂറുകണക്കിന് ഭാഷകളും, സാംസ്‌കാരിക വൈവിധ്യങ്ങളും, അനേകം മതങ്ങളും, ജാതികളും, ഉപജാതികളും ഒക്കെയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ശക്തി എന്നത് അതിന്റെ സാംസ്‌കാരിക പൈതൃകത്തിൽ ഊന്നിയ ഐക്യം തന്നെയാണ്. മതപരമായി ഇന്ത്യക്കാർ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, സിഖ്കാരും ഒക്കെ ആയിരിക്കാം. പക്ഷെ സാംസ്‌ക്കരികമായി എല്ലാവരും ഹിന്ദുക്കൾ തന്നെയാണ്. ഹിന്ദു എന്നത് ഒരു സംസ്‌കാരമാണ്. വിശ്വാസിയെയും, അവിശ്വാസിയെയും ഒക്കെ ഉൾകൊള്ളുന്ന, ആരെയും ഒന്നിനും നിർബന്ധിക്കാത്ത, ചട്ടക്കൂടുകൾ തീർക്കാത്ത, ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന പ്രമാണത്തിൽ ഊന്നിയുള്ള സംസ്ക്കാരം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനത്തിൽ ഇന്ത്യയുടെ പാരമ്പര്യവും, സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികൾ കാണുമ്പോൾ ഇന്ത്യക്കാർക്ക് അഭിമാനം തോന്നുമ്പോൾ ചിലർക്ക് മാത്രം കുരുപൊട്ടുന്നു.
ജനാധിപത്യപരമായി തുടച്ചു നീക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളും, ഇന്ത്യയുടെ അകത്തെയും പുറത്തെയും ശത്രുക്കളും എത്രയോ കാലങ്ങളായി ഇന്ത്യയെ അസ്ഥിരപ്പെടുത്തി രാജ്യത്തെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു.
ഇന്ത്യയെ തകർക്കണം എങ്കിൽ ഒന്നെങ്കിൽ ഇന്ത്യ സാമ്പത്തീകമായി തകരണം, അല്ലെങ്കിൽ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തകർത്ത് ഒരു സാംസ്‌കാരിക അധിനിവേശം നടത്തണം. രണ്ടും നടക്കില്ല എന്ന് അവർക്ക് മനസിലായി.
കേരളത്തിൽ ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ അവരുടെ സാംസ്ക്കാരികവും, വിശ്വാസപരവുമായ കാര്യങ്ങളിൽ അഭിമാനം കൊള്ളുന്നവരും, അതിനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്നവരുമാണ്. ‘ജെല്ലിക്കെട്ട്’ തന്നെ ഏറ്റവും നല്ല ഉദാഹരണം.

കേരളത്തിൽ മാത്രമാണ് സാംസ്‌കാരിക അധിനിവേശ ശ്രമങ്ങൾ കുറച്ച് എങ്കിലും വിജയിച്ചത്. അവസാന ശ്രമം എന്ന നിലയിൽ ആര്യൻ – ദ്രാവിഡ വാദമൊക്കെ ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതായത് സൗത്ത് ഇന്ത്യ – നോർത്ത് ഇന്ത്യ വാദം. അതാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തി ഇല്ലാതാക്കിയത്..

പുതിയ പാർലമെന്റ് മന്ദിരത്തിൽ തമിഴ് പാരമ്പര്യം വിളിച്ചോതുന്ന ‘ചെങ്കോലിനു’ മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചതും, പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചതും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തിയതും ഒക്കെ പലരിലും അസ്വസ്ഥത ഉളവാക്കുന്നത് കണ്ടു. അതിൽ അത്ഭുതം ഒന്നുമില്ല. അല്ലെങ്കിൽ തന്നെ ഇന്ത്യയുടെ പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന എന്ത് കാണുമ്പോഴും ചിലർക്ക് പൊട്ടി ഒലിക്കും.

ജനാധിപത്യ രാജ്യമായ അമേരിക്കയിൽ പ്രസിഡന്റിന് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാം, ബ്രിട്ടീഷ് രാജാവ് അധികാരം ഏൽക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്‌ ബൈബിൾ വായിക്കാം, 31 ജനാധിപത്യ രാജ്യങ്ങളുടെ ദേശീയ പതാകയിൽ കുരിശിന്റെ അടയാളം ഉണ്ട്, കേരളത്തിലെ ചിലർ മാതൃരാജ്യമായി കരുതുന്ന ‘ജനാധിപത്യ’ പാകിസ്ഥാനിലെ ദേശീയ പാതകയ്ക്കും മത ചിഹ്ന്നങ്ങൾ ആകാം, അതേസമയം 5000 വർഷം പഴക്കമുള്ള ഭാരതീയ സംസ്കാരത്തിൽ അധിഷ്ഠിതമായ ഒന്നും ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ഇവറ്റകളുടെ വാദം.
സ്പെയിനിൽ കാളപ്പോര് നടന്നാൽ അതിന് കയ്യടി, പക്ഷെ ഇന്ത്യയിൽ ജെല്ലിക്കെട്ട് പാടില്ല. അമേരിക്കയിലെ Statue of Liberty യും, ബ്രസീലിലെ ‘Christ The Redeemer’ ഉം മഹത്തരം, സർദാർ പട്ടേലിന്റെ ‘Statue of Unity’ കണ്ടാൽ പുച്ഛം..!

തെക്ക് – വടക്ക് വിഭജനം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇന്ത്യയുടെ പാർലമെന്റിൽ തമിഴ് പാരമ്പര്യമായ ‘ചെങ്കോൽ’ സ്ഥാപിച്ചതിലൂടെ കേന്ദ്ര സർക്കാർ ഇന്ത്യക്ക് ഉള്ളിലെ കുത്തിത്തിരിപ്പ്കാർക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ഇതുവരെ ഇവർ ചെയ്തത് എല്ലാം വെറുതെ ആയിപ്പോയി. ഇനി വീണ്ടും പുതിയ കുത്തിത്തിരിപ്പുമായി ഇറങ്ങണം. നന്നായിട്ട് പൊട്ടി ഒലിക്കട്ടെ. ഇത് ഇന്ത്യയാണ്, ഇന്ത്യയ്ക്ക് ഒരു സംസ്ക്കാരം ഉണ്ട്. ഇന്ത്യക്കാർ അതിൽ അഭിമാനിക്കുന്നു. വിശ്വാസവും പാരമ്പര്യവും വിട്ടൊരു കളിയില്ല ഇന്ത്യക്കാർക്ക്. സാംസ്‌കാരിക അധിനിവേശം നടത്തിയും, കപട പുരോഗമന വാദവും പറഞ്ഞ് ഇന്ത്യയുടെ പാരമ്പര്യത്തെ ഇല്ലാതാക്കാം എന്ന് കരുതേണ്ട. പൂജകൾ ഇനിയും ചെയ്യും, പ്രാർത്ഥനകൾ നടത്തും, പുരോഹിതന്മാർ പൊതു ചടങ്ങുകളിൽ പങ്കെടുക്കും. സഹിക്കുക അല്ലാതെ വേറെ മാർഗം ഒന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button