ThiruvananthapuramNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​ വിൽപന: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ല്‍ അ​മീ​ൻ, അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി ന​ബി​ന്‍ഷാ, മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ജീ​സ് എ​ന്നി​വ​രാ​ണ് പിടിയിലായത്

തി​രു​വ​ന​ന്ത​പു​രം:‌ മയക്കുമരുന്ന് വി​ൽ​പ​ന വി​ത​ര​ണ സം​ഘ​ത്തി​ലെ മൂ​ന്ന് പേർ എ​ക്​​സൈ​സ്​ പി​ടി​യിൽ. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ല്‍ അ​മീ​ൻ, അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി ന​ബി​ന്‍ഷാ, മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ജീ​സ് എ​ന്നി​വ​രാ​ണ് പിടിയിലായത്. എ​ക്സൈ​സ് എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ്​ ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡാണ് പി​ടി​കൂടി​യ​ത്.

ബു​ള്ള​റ്റി​ല്‍ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 4.25 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ല്‍ അ​മീ​നി​നെ മ​ണ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ്​ പി​ടി​കൂ​ടിയത്. ഇ​യാ​ളി​ൽ നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ അ​മ്പ​ല​ത്ത​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് ന​ബി​ന്‍ഷാ, അ​ജീ​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

Read Also : നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോലിനെ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് തള്ളി: സ്മൃതി ഇറാനി

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ അ​നി​ല്‍ കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ സു​രേ​ഷ് ബാ​ബു, ന​ന്ദ​കു​മാ​ര്‍, പ്ര​ബോ​ധ്, സു​രേ​ഷ്, ഡ്രൈ​വ​ര്‍ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button