KeralaLatest NewsNews

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’

ഈ സാമ്പത്തിക വർഷം 32,442 കോടി രൂപ കേരളത്തിന്റെ കടമെടുപ്പ് പരിധിയായി നിജപ്പെടുത്തിയ കേന്ദ്രം ഇപ്പോൾ 15,390 കോടി രൂപ മാത്രമാണ് കടമെടുക്കാനുള്ള അനുമതിയായി നൽകിയിരിക്കുന്നത്. ഗ്രാന്റിനത്തിൽ പത്തായിരം കോടി രൂപ കേന്ദ്രം നേരത്തെ വെട്ടി കുറച്ചിരുന്നു. കിഫ്ബി, പെൻഷൻ തുടങ്ങിയ ജനകീയ നടപടികളെ മുൻനിർത്തിയാണ് കേന്ദ്രം വിചിത്രമായ പ്രതികാരം കേരളത്തോട് നടത്തിയിരിക്കുന്നത്. ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിൽ കടന്നുകയറാനുള്ള ബിജെപിയുടെ വ്യാമോഹങ്ങളെ കേരളം നിരന്തരം പ്രതിരോധിക്കുകയാണ്. ആ രാഷ്ട്രീയ നിലപാടിനോടുള്ള നീചമായ പ്രതികാര ബുദ്ധിയായിട്ടാണ് കേന്ദ്രത്തിന്റെ ഈ കാണേണ്ടത്. ഈ നടപടികളെ രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വൈദികന്റെ വേഷം കെട്ടി വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button