IdukkiKeralaNattuvarthaLatest NewsNewsCrime

വൈദികന്റെ വേഷം കെട്ടി വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വൈദികനൊപ്പം കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) പിടിയിലായത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹോട്ടൽ വ്യവസായിയിൽ നിന്ന് 34 ലക്ഷം രൂപയാണ് സംഘം തട്ടിയത്.

വൈദികനൊപ്പം കപ്യാരെ കൂടാതെ വൈദികന്റെ പാചകക്കാരനായും ഒരാൾ വേഷമിട്ടിരുന്നു. വൈദികന്റെ വേഷം കെട്ടിയ തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി കൈമൾ (38) നേരത്തേ അറസ്റ്റിലായിരുന്നു. കപ്യാരായി വേഷമിട്ട ഷിഹാബിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളിൽ നിന്ന് രണ്ടര ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’

ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ
തിരുവനന്തപുരം സ്വദേശിയായ വ്യവസായിയെ ഫോണിലൂടെ പരിചയപ്പെട്ടത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറ‍ഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചു. തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും സഹായിയുടെ അടുത്തുചെന്ന് പണമടങ്ങിയ ബാഗ് കാണിക്കണമെന്നും പണം കൈമാറരുതെന്നും അനിൽ വ്യവസായിയോടു പറഞ്ഞു. എന്നാൽ പണമടങ്ങിയ ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളയുകയായിരുന്നു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button