![](/wp-content/uploads/2023/05/24-image-2023-05-28t184059.938.jpg)
ബെംഗളുരു: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
മൈസുരു കാവേരി കോളജിൽ മൂന്നാം വർഷ ഫിസിയോ തൊറാപ്പി വിദ്യാർഥികളാണ് ഇരുവരും.
Post Your Comments