മാതാപിതാക്കൾക്കൊപ്പം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവേ 26 കാരി കുഴഞ്ഞ് വീണ് മരിച്ചു. ഡാനി ഡുചാറ്റൽ എന്ന ഓസ്ട്രേലിയൻ യുവതിയാണ് മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണം. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസും വീട്ടുകാരും.
യുവതിക്ക് ലോകം ചുറ്റി സഞ്ചരിക്കാൻ പദ്ധതിയുണ്ടായിരുന്നു. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടത്തിയ ഡാനി ഡുചാറ്റെൽ എന്ന യുവതിയാണ് ഓസ്ട്രേലിയയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ശസ്ത്രക്രിയക്ക് മരണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കാല് ഒടിഞ്ഞതിനെ തുടർന്നാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് രക്തം കട്ടപിടിക്കുകയും പൾമണറി എംബോളിസത്തിന് കാരണമാവുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് രോഗം മാറിവരികയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഡാനി ഡുചാറ്റെൽ കുഴഞ്ഞുവീണ് മരിച്ചത്. പൾമണറി എംബോളിസവും രക്തം കട്ടപിടിച്ചതും മരണത്തിന് കാരണമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വ്യക്തമാകൂ.
Post Your Comments