പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : 20കാരൻ അറസ്റ്റിൽ

ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി ആ​ദി​ത്യ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

അ​ഞ്ച​ൽ: പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ ബൈ​ക്കി​ൽ ക​യ​റ്റി ക​റ​ങ്ങു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​തു​കാ​ര​ൻ അറസ്റ്റിൽ. ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി ആ​ദി​ത്യ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​ഞ്ച​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങി കേട്ടത് ഹിന്ദു,ബുദ്ധ,ജൈന,ക്രൈസ്തവ,ഇസ്ലാം,സിക്ക്,ജൂത,ബഹായി മതങ്ങളിലെ പ്രാര്‍ത്ഥനകള്‍

ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏ​താ​നും നാ​ളു​ക​ളാ​യി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ആ​ദി​ത്യ​ൻ ബൈ​ക്കി​ൽ ക​ട​ത്തി​കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​. പി​ന്നീ​ട് കു​ട്ടി​യെ വീ​ടി​നു സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം യു​വാ​വ് ര​ക്ഷ​പെ​ട്ടു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന്, യു​വാ​വി​നെ​തി​രെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ഞ്ച​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ട​മു​ള​യ്ക്ക​ൽ നി​ന്ന് അറസ്റ്റ് ചെയ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻഡ് ചെ​യ്തു.

Share
Leave a Comment