
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി. ബിജുവിനെയാണ് (37) കോടതി ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
2021 ഒക്ടോബറിൽ ആണ് കേസിനാലസ്പദമായ സംഭവം നടന്നത്. 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ബിജുവിനെ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷ നിയമവും പോക്സോ വകുപ്പ് പ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടറായിരുന്ന ബാബു തോമസാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
Post Your Comments