ThiruvananthapuramKeralaNattuvarthaLatest NewsNews

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപികയായ കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വിഐ മിനിയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മിനി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസം 31നാണ് സർവീസിൽനിന്ന് മിനി വിരമിക്കേണ്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button