ആലപ്പുഴ: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ജനാധിപത്യത്തിന്റെ അധികാര ചിഹ്നമായ സെങ്കോള്‍ അഥവാ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രതിഷ്ഠിക്കുമ്പോള്‍ അതിന് ചില അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കുഴിച്ചു മൂടിയ സത്യങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ 2014 ലെ ഒരു സംഭവം ഒന്ന് കൂടി ഓര്‍ത്തെടുക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് എന്തിന് വേണ്ടിയാണെന്ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘കുഴിച്ചു മൂടിയ സത്യങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ 2014 ലെ ഒരു സംഭവം ഒന്ന് കൂടി ഓര്‍ത്തെടുക്കുകയാണ്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് എന്തിന് വേണ്ടിയാണെന്ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ മനസ്സിലാകും. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ എഡിറ്റോറിയല്‍ ആണിത്. മോദി അധികാരത്തില്‍ എത്തിയതോടെ ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം യഥാര്‍ത്ഥത്തില്‍ അവസാനിച്ചതായി ഗാര്‍ഡിയന്‍ വിലപിക്കുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നടന്ന ഭരണവും ബ്രിട്ടീഷ് ഭരണവും തത്വത്തില്‍ ഒന്നായിരുന്നു എന്നും ഗാര്‍ഡിയന്‍ പ്രഖ്യാപിക്കുന്നു. ഇനി മേല്‍ അതുണ്ടാവില്ല എന്നാണ് പത്രാധിപ സമിതിയുടെ വിലയിരുത്തല്‍’.
‘ബ്രിട്ടീഷുകാരന് 2014 ല്‍ തന്നെ മനസ്സിലായ കാര്യം ഇന്ത്യന്‍ സായിപ്പന്മാര്‍ക്ക് ഇപ്പോഴേ അനുഭവപ്പെട്ടുള്ളൂ എന്നതാണ് സത്യം. അതിന്റെ രോദനമാണ് ഈ കേള്‍ക്കുന്നത്.
ഭാരതം അതിന്റെ വേരുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കുതിച്ചുയരുന്നത് വിദേശ ശക്തികള്‍ക്ക് ദഹിക്കാത്തത് സ്വാഭാവികം. പക്ഷേ ദേശീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഇത്ര വേവലാതി എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യ ഇന്ത്യാക്കാരന്‍ തന്നെ ഭരിക്കുന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക ഉണ്ടെങ്കില്‍ നിങ്ങളുടെ വേരുകള്‍ വെള്ളം തേടുന്നത് ഭാരതത്തിന് വെളിയില്‍ നിന്നാണെന്ന് വ്യക്തം’.
Post Your Comments