തിരുവനന്തപുരം: എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്നേഹവും ഐക്യവും കേരളത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും നിർദ്ദേങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നാലാമത് കമ്മിഷൻ അംഗങ്ങൾ പുതുതായി ചുമതലയേറ്റെടുത്തതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ അദീല അബ്ദുള്ള, കേരള ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ്, കമ്മിഷൻ അംഗം സൈഫുദ്ദീൻ എ, വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments