Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ജോലി: നിയമനം റദ്ദാക്കി കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോൺഗ്രസ് സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നൽകിയ താത്കാലിക നിയമനമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയത്.

അതേസമയം, സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എംആര്‍ രവികുമാര്‍ പ്രതികരിച്ചു. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലാണ് നൂതൻ കുമാരി ജോലി ചെയ്തിരുന്നത്.

ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപും ഹോട്ടലിൽ സന്ധിച്ചിരുന്നു, സിദ്ദിഖിന് നേരിടേണ്ടി വന്നത് റിപ്പർ മോഡൽ ക്രൂര ആക്രമണം

2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

2022 ജൂലൈ 26നാണ്, യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരു കൊലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസ് അന്വേഷിച്ച എൻഐഎ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയിൽ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ശത്രുക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് രഹസ്യ കൊലയാളി സംഘങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് രൂപം നൽകിയതായും സമൂഹത്തിൽ തീവ്രവാദ പ്രവർത്തനം ലക്ഷ്യമിട്ടും ജനങ്ങൾക്കിടയിൽ ഭീതിപരത്താനുമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button