കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രതികരിച്ച് ശ്രീനാരായണ സഹോദര ധര്‍മ വേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ . വെള്ളാപ്പള്ളിയുടെ അനീതിയും കൊള്ളയും ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി നടേശനെതിരായ ജനവികാരം അതിശക്തമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ് 144 പ്രഖ്യാപിക്കാന്‍ കാരണം. എസ്എന്‍ഡിപിയുടെ അനീതിക്കെതിരെ ജനങ്ങള്‍ക്കുള്ളത് വലിയ വികാരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശന്‍ പദവികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധര്‍മ വേദി പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു.
വഞ്ചനാ കേസുകളിലും എസ്എന്‍ഡിപി ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വരുത്തിയതോടെ വെള്ളാപ്പള്ളി നടേശനടക്കം തിരിച്ചടി നേരിട്ടിരുന്നു. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് നിലവില്‍ വന്നത്.
Post Your Comments