ഝാൻസി: ഭാര്യ ചിക്കൻ കറി ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഹൻസാരി സ്വദേശിയായ പവൻ കുമാറാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ. ചിക്കൻ വാങ്ങി വീട്ടിലെത്തിയ പവൻ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക ചിക്കൻ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
പിന്നീട് ഭർത്താവിനോട് പിണങ്ങി പ്രിയങ്ക മറ്റൊരു മുറിയിൽ പോയി കിടന്നു. ദേഷ്യത്തിൽ കിടപ്പുമുറിയിലെത്തിയ ഭർത്താവ് ഷാൾ കൊണ്ട് തൂങ്ങിമരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു പവൻ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments