Latest NewsKeralaNews

ജോലിക്കു പോകാത്തതിനെ ചൊല്ലി തര്‍ക്കം, ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയും, ഇയാളും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി.

Read Also: വിടപറഞ്ഞത് നടൻ മാത്രമല്ല, മാധ്യമ പ്രവർത്തന രംഗത്തെ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രതിഭ

പോലീസ് പൊടിമോന് വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്ന് ഇന്‍സ്‌പെക്ടര്‍ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണസംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button