
നെടുമങ്ങാട്: അമിത വേഗത്തിൽ വന്ന വാൻ ഇടിച്ചു തെറിപ്പിച്ച വീട്ടമ്മ മരിച്ചു. കരകുളം ചെക്കക്കോണം അലയത്താഴ തോട്ടരികത്തു വീട്ടിൽ പരേതനായ രഘുനാഥൻ നായരുടെ ഭാര്യ രാധമ്മ (67)ആണ് മരിച്ചത്.
കരകുളം കെൽട്രോൺ ജംഗ്ഷനു സമീപം വ്യാഴാഴ്ച പുലർച്ചെ 5.30 മണിയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്ത് ഒരു വീട്ടിൽ ജോലിക്ക് പോകുകയായിരുന്ന രാധമ്മ ബസ് കയറുന്നതിനു കാത്തു നിൽക്കുമ്പോൾ ആയിരുന്നു അപകടം നടന്നത്. രാധമ്മയെ ഇടിച്ചു തെറിപ്പിച്ച വാൻ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ട്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മക്കൾ: മായ, ബിജു. മരുമക്കൾ: മണിലാൽ, സംഗീത.
Post Your Comments