Latest NewsKeralaNews

തൃശൂരില്‍ രണ്ടിടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി, പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍ : തൃശൂരില്‍ രണ്ടിടത്ത് കാട്ടാനയിറങ്ങി. പീച്ചി മയിലാട്ടുംപാറയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പുലര്‍ച്ച രണ്ട് മണിക്ക് ഇറങ്ങിയ കാട്ടാനകളെ രണ്ട് മണിക്കൂര്‍ നിണ്ട രിശ്രമങ്ങള്‍ക്കൊടുവിലാണ് തുരത്തിയത്. കാട്ടാനകള്‍ 400 പൂവന്‍ വാഴകളാണ് നശിപ്പിച്ചത്.

Read Also: വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫില്‍ സഫിയക്കൊപ്പം താമസിച്ചിരുന്നത് ലിവിംഗ് ടുഗെദറായി

തുമ്പൂര്‍മുഴിയിലും കാട്ടാനക്കൂട്ടമിറങ്ങി. തുമ്പൂര്‍മുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തെ പുഴയിലേക്കാണ് കാട്ടാനകളിറങ്ങിയത്. വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശത്ത് അഞ്ച് ആനകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട്ടാനക്കൂട്ടം ഏഴാറ്റുമുഖം ഭാഗത്തേയ്ക്ക് നീങ്ങി. ഇതോടെ പ്രകൃതിഗ്രാമിലേയ്ക്ക് എത്തുന്ന സന്ദര്‍ശകരെ പുഴയിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button