KottayamNattuvarthaLatest NewsKeralaNews

കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം : നാ​​ലു പേ​​ർ​​ക്ക് ഗു​​രു​​ത​​ര പരിക്ക്

ചി​റ​ക​ണ്ടം ന​ടു​വി​ലാ​മാ​ക്ക​ല്‍ ബേ​ബി(58), ചി​റ​ക​ണ്ടം നെ​ടു​മ്പ​ള്ളി​ല്‍ ജോ​സ്(83), വ​ള​ക്കാ​ട്ടു​കു​ന്ന് തെ​ങ്ങും​പ​ള്ളി​ല്‍ മാ​ത്തു​ക്കു​ട്ടി(53), ഭാ​ര്യ ജൂ​ബി(47) എ​ന്നി​വ​ര്‍​ക്കാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ​ത്

രാ​മ​പു​രം: രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെയുണ്ടായ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് ഗു​​രു​​ത​​ര പ​രി​ക്കേറ്റു. ചി​റ​ക​ണ്ടം ന​ടു​വി​ലാ​മാ​ക്ക​ല്‍ ബേ​ബി(58), ചി​റ​ക​ണ്ടം നെ​ടു​മ്പ​ള്ളി​ല്‍ ജോ​സ്(83), വ​ള​ക്കാ​ട്ടു​കു​ന്ന് തെ​ങ്ങും​പ​ള്ളി​ല്‍ മാ​ത്തു​ക്കു​ട്ടി(53), ഭാ​ര്യ ജൂ​ബി(47) എ​ന്നി​വ​ര്‍​ക്കാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ​ത്. വ​ള​ക്കാ​ട്ടു​കു​ന്ന്, ചി​റ​ക​ണ്ടം, ഏ​ഴാ​ച്ചേ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

രാ​വി​ലെ ആ​റി​ന് ചി​റ​ക​ണ്ടം – ഏ​ഴാ​ച്ചേ​രി റോ​ഡി​ല്‍ പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തി തി​രി​കെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​കൂ​ടി​യാ​യ നെ​ടു​മ്പ​ള്ളി​ല്‍ ജോ​സിന് നേരെ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​​യ​​യെ​​പ്പോ​​ലെ ഒ​​രു ജീ​​വി ദൂ​​രെ​​നി​​ന്ന് ഓ​​ടി​​വ​​രു​​ന്ന​​തു ക​​ണ്ട ഇ​​ദ്ദേ​​ഹം സ്വ​​യ​​ര​​ക്ഷ​​യ്ക്കാ​​യി റോ​​ഡി​​ൽ​​നി​​ന്ന് കു​​നി​​ഞ്ഞു ക​​ല്ലെ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കു​​റു​​ക്ക​​ൻ ആ​​ക്ര​​മി​​ക്കുകയായി​​രു​​ന്നു. മു​​ഖ​​ത്തും ക​​ഴു​​ത്തി​​ലും ആണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ടി​​യേ​​റ്റത്.

Read Also : വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു, കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശിയായ വ്യവസായി

ന​ടു​വി​ലാ​മാ​ക്ക​ല്‍ ബേ​ബി രാ​വി​ലെ 6.30-ന് ​വീ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​റു​ക്ക​ന്‍ മു​ഖ​ത്തും കൈ​യി​ലും ക​ടി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു വി​ര​ലി​ന്‍റെ ഒ​രു ഭാ​ഗം കു​റു​ക്ക​ന്‍ ക​ടി​ച്ചെ​ടു​ത്തു.

വ​ള​ക്കാ​ട്ടു​കു​ന്ന് തെ​ങ്ങും​പ​ള്ളി​ല്‍ മാ​ത്തു​ക്കു​ട്ടി രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​റു​ക്ക​ന്‍ ആ​ക്ര​മി​ച്ച​ത്. മാ​ത്തു​ക്കു​ട്ടി​യെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ഭാ​ര്യ ജൂ​ബി ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ ജൂ​ബി​യെ​യും കു​റു​ക്ക​ന്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​​ത്യു​​വി​​നും ജൂ​​ബി മാ​​ത്യു​​വി​​നും ശ​​രീ​​ര​​മാ​​സ​​ക​​ലം ക​​ടി​​യേ​​റ്റ മു​​റി​​വു​​ണ്ട്. ചികിത്സയ്ക്ക് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​യ ഇ​​വ​​ർ 24 മ​​ണി​​ക്കൂ​​ർ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button