മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്. ‘പ്രിയ സഖാവേ..റസാഖേ…ഇല്ലാ നിങ്ങള് മരിച്ചതല്ല, സി.പി.ഐ.എം കൊന്നതാണ്,’ സ്ഥലത്ത് പ്രതിഷേധവുമായി യു.ഡി.എഫ് മുദ്രാവാക്യം വിളിച്ചു.
മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാക്ക് പഴംപൊറോട്ട് ആണ് മരിച്ചത്. അദ്ദേഹത്തിന്റെ കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി കെട്ടി തൂക്കിയിട്ടിരുന്നു.
ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഇയാൾക്ക് അനുകൂലമായ നടപടികൾ ഒന്നുമുണ്ടായി. വിഷയത്തിൽ പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് നീങ്ങിയത്. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments