വ്യാപാരത്തിന്റെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മുന്നേറിയതോടെയാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്എഇ സെൻസെക്സ് 98.84 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,872.62-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35.75 പോയിന്റ് നേട്ടത്തിൽ 18,321.15-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയർടെൽ, ഐടിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, നെസ്‌ലെ, സൊമാറ്റോ, ഇൻഡസ് ടവേഴ്സ്, ജൂബിലന്റ് ഫുഡ് വർക്ക്സ്, വേൾപൂൾ, ജെഎസ്ഡബ്ല്യു എനർജി എന്നിവയാണ് കൂടുതൽ മുന്നേറിയത്. അതേസമയം, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്.യു.എൽ, ടാറ്റാ കെമിക്കൽസ്, മാക്സ് ഹെൽത്ത് കെയർ എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.
Also Read: അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സർക്കാർ നിലപാട്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Post Your Comments