ThiruvananthapuramLatest NewsNattuvarthaNews

വിദ്യാർത്ഥികളെ പീഡിപ്പിച്ചു : കായിക അധ്യാപകൻ അറസ്റ്റിൽ

മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) ആണ് അറസ്റ്റിലായത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

2019 മുതൽ 2021 കാലയളവ് വരെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില കുട്ടികളെ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു

നെയ്യാർ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാദർ പിടിയിലാകുന്നത്. ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെ ആണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button