പുനലൂർ: പുനലൂർ പട്ടണത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പൊലീസുകാരനെയടക്കം ഏഴുപേരെ തെരുവുനായ്ക്കൾ കടിച്ചു.
കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പോയിൻറ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ കോൺസ്റ്റബിൾ, കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തിലും കച്ചേരി റോഡിലുമാണ് കൂടുതൽ പേർ ആക്രമണത്തിനിരയായത്.
Read Also : കാറിടിച്ചത് ചക്കക്കൊമ്പനെ : ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം, ഭക്ഷണം കഴിക്കുന്നുണ്ടെന്ന് വനംവകുപ്പ്
കടിയേറ്റവർ പേവിഷബാധ പ്രതിരോധ കുത്തിവെപ്പിനായി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും മരുന്നില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കം ആശുപത്രികളിലേക്ക് റഫർ ചെയ്തു. ഒരു മാസത്തിലധികമായി താലൂക്ക് ആശുപത്രിയിൽ പേവിഷബാധ പ്രതിരോധ മരുന്ന് ലഭ്യമല്ല. ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Post Your Comments